Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Participation

കൈ​യ​ടി​ച്ചും ക​ഞ്ചീ​ര കൊ​ട്ടി​യും പ്ര​ധാ​ന​മ​ന്ത്രി; 'ഭ​ജ​ൻ ക്ല​ബ്ബിം​ഗ്' സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ന​രേ​ന്ദ്ര മോ​ദി  

സം​ഘ​പ​രി​വാ​ർ ആ​ചാ​ര്യ​ൻ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച 'ഭ​ജ​ൻ ക്ല​ബ്ബിം​ഗ്' പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള പാ​ർ​ക്കി​ലാ​ണ് വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഈ ​വേ​റി​ട്ട സാം​സ്കാ​രി​ക സ​ന്ധ്യ അ​ര​ങ്ങേ​റി​യ​ത്.

വേ​ദി​യു​ടെ മു​ൻ​നി​ര​യി​ലി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി, ശ്രീ​രാ​മ ഭ​ജ​നു​ക​ൾ​ക്കൊ​പ്പം കൈ​യ​ടി​ച്ചും ക​ഞ്ചീ​ര കൊ​ട്ടി​യും ആ​വേ​ശം പ​ങ്കു​വെ​ച്ചു. സ​ദ​സി​ലും ഗാ​യ​ക​രി​ലും ഭൂ​രി​ഭാ​ഗ​വും യു​വ​ത​ല​മു​റ​യി​ലെ പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. ആ​ധു​നി​ക സം​ഗീ​ത ലൈ​വ് ക​ൺ​സേ​ർ​ട്ടു​ക​ളു​ടെ ശൈ​ലി​യി​ൽ യു​വാ​ക്ക​ൾ കൂ​ട്ട​മാ​യി ചേ​ർ​ന്ന് ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും നൃ​ത്തം ചെ​യ്യു​ക​യും ചെ​യ്യു​ന്ന പു​തി​യ സാം​സ്കാ​രി​ക ത​രം​ഗ​മാ​ണ് 'ഭ​ജ​ൻ ക്ല​ബ്ബിം​ഗ്'.

പ​ര​മ്പ​രാ​ഗ​ത ഭ​ക്തി​ഗാ​ന​ങ്ങ​ളെ ഇ​ല​ക്ട്രോ​ണി​ക്-​അ​ക്കോ​സ്റ്റി​ക് താ​ള​ങ്ങ​ളു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് മ​ദ്യ​മോ മ​റ്റ് ല​ഹ​രി​ക​ളോ ഇ​ല്ലാ​ത്ത ക്ല​ബ്ബ് അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഈ ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലും വി​ദേ​ശ​ത്തും യു​വ​ത​ല​മു​റ​യ്ക്കി​ട​യി​ൽ ഈ ​ശൈ​ലി വേ​ഗ​ത്തി​ൽ പ്ര​ചാ​രം നേ​ടു​ക​യാ​ണ്.

District News

പാ​ലി​യേ​റ്റീ​വ് ദി​ന സ​ന്ദേ​ശ റാ​ലി​യി​ൽ വ​ൻ പ​ങ്കാ​ളി​ത്തം

കാ​വും​മ​ന്ദം: കി​ട​പ്പു​രോ​ഗി​ക​ളു​ടെ സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്േ‍​റ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​വും​മ​ന്ദ​ത്ത് റാ​ലി ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത്, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് വൊ​ള​ന്‍റി​യ​ർ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. നി​ർ​മ​ല ഹൈ​സ്കൂ​ൾ ജെ​ആ​ർ​സി ടീം, ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, സ​ന ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ജ​ഐ​ച്ച്ഐ ഷി​ബു, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് റി​യ ഐ​സ​ണ്‍, ക​മ്മ്യൂ​ണി​റ്റി ന​ഴ്സ് ഫെ​മി​ൻ, വൊ​ള​ന്‍റി​യ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ശാ​ന്തി അ​നി​ൽ, ടി.​കെ. ജോ​ർ​ജ്, വി. ​മു​സ്ത​ഫ, ബി. ​സ​ലിം, കെ.​ടി. സ​ബ്ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ ത​രി​യോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അ​വ​ത​രി​പ്പി​ച്ച ഫ്ളാ​ഷ് മോ​ബ് ശ്ര​ദ്ധേ​യ​മാ​യി.

റാ​ലി​യോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി സ​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബേ​സി​ൽ പാ​ലി​യേ​റ്റീ​വ് ദി​ന സ​ന്ദേ​ശം ന​ൽ​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ബു​ഷ​റ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പു​ഷ്പ മ​നോ​ജ്, ഷാ​ജി വ​ട്ട​ത്ത​റ, ആ​മി​ന റു​ക്സാ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ധ​നി​ഷ സു​നി​ൽ, സാ​ഹി​റ അ​ഷ്റ​ഫ്, എ.​കെ. മു​ബ​ഷി​ർ, ജ​സി തോ​മ​സ്, ബേ​ബി മൂ​ത്തേ​ട​ത്ത്, ഡോ.​സ​ര​സ്വ​തി ദേ​വി, ഡോ.​അ​ഞ്ജു​ഷ, ഹെ​ഡ് ന​ഴ്സ് എ​യ്ഞ്ച​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും പാ​ലി​യേ​റ്റീ​വ് വൊ​ള​ന്‍റി​യ​ർ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റു​മാ​യ ഷ​മീം പാ​റ​ക്ക​ണ്ടി സ്വാ​ഗ​ത​വും പാ​ലി​യേ​റ്റീ​വ് ന​ഴ്സ് കെ.​കെ. രാ​ജാ​മ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up